ഗുരുവായൂർ: ഗുരുവായൂർ നഗരസഭ അഗതി മന്ദിരത്തിലെ അന്തോവാസികൾക്കൊപ്പം വിദ്യാർത്ഥികളുടെ ഓണാഘോഷം. കൊച്ചന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് അഗതി മന്ദിരത്തിലെ അന്തോവാസികൾക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ചത്. സ്കൂളിലെ ഓണാഘോഷത്തിൻ്റെ മേളത്തിന് പിരിച്ച ഫണ്ട് ഉപയോഗിച്ചാണ് ഓണസദ്യ ഒരുക്കിയത്. കുട്ടികളുടെ സന്തോഷത്തിൽ പങ്കുചേരാൻ എൻ.കെ അക്ബർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു പള്ളിക്കര, പി.ടി.എ പ്രസിഡൻ്റ് അബ്ദുൾ റഹിമാൻ എന്നിവരുമെത്തി.