Thursday, September 4, 2025

ഗുരുവായൂരപ്പന് നറുവെണ്ണ സമർപ്പിച്ചു; അഷ്ടമി രോഹിണി ആഘോഷങ്ങൾക്ക് തുടക്കമായി

ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഗുരുവായൂരപ്പന് നറുവെണ്ണ സമർപ്പിച്ചു. ഗുരുവായൂർ അഷ്ടമി രോഹിണി ആഘോഷക്കമ്മറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വൈകിട്ട് അഞ്ചിന് മമ്മിയൂർ മഹാദേവനും മഹാവിഷ്ണുവിനും ദ്രവ്യ സമർപ്പണം നടത്തി. തുടർന്ന് പഞ്ചവാദ്യത്തിൻ്റെയും നാഗസ്വരത്തിൻ്റേയും അകമ്പടിയിൽ  നാമജപത്തോടെ ഗുരുവായൂരിലേക്ക് നറുവെണ്ണ സമർപ്പണ ഘോഷയാത്ര ഉണ്ടായി. അലങ്കരിച്ച ഉറിക്കുടങ്ങളിൽ നിറച്ച ഉണ്ണിയപ്പവും സമർപ്പിച്ചു. തെക്കേ നടപ്പുരയുടെ കവാടത്തിൽ ഘോഷയാത്രയെ കലാമണ്ഡലം ഗോപി, കൗൺസിലർ ശോഭ ഹരി നാരായണൻ, ജസ്റ്റിസ് സ്നേഹലത, ഗുരുവായൂർ എ.സി.പി സി പ്രേമാനന്ദ കൃഷ്ണൻ  തുടങ്ങിയവർ വരവേറ്റു. ഘോഷയാത്രയെ ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചശേഷം ക്ഷേത്രഗോപുര നടയിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നറുവെണ്ണക്കുടം ഏറ്റുവാങ്ങി. തുടർന്ന് ദീപസ്തംഭത്തിന്  സമീപം അരിമാവണിഞ്ഞ് നാക്കിലയിൽ നിരത്തിവെച്ച കുട്ടകങ്ങളിലേക്ക് ഉണ്ണിയപ്പം നിറച്ചു. ചടങ്ങിനുശേഷം തെക്കേ നട ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഉണ്ണിയപ്പം ഭക്തർക്ക് വിതരണം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments