കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ അതിദാരിദ്രർക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. നാലാം വാർഡ് മെമ്പർ അഡ്വ.മുഹമ്മദ് നാസിഫ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ട് വർഷമായി മർച്ചന്റ് നേവി ബ്ലാങ്ങാട്, പി.വി.എം.എ.എൽ.പി.സ്കൂൾ അമൃത വിദ്യാലയം എന്നിവരുടെ സഹകരണത്തോടെ മുപ്പത്തിരണ്ടോളം അതിദാരിദ്രർക്ക് ഭക്ഷ്യ കിറ്റ് വീട്ടിൽ എത്തിച്ചു നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ബി. സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. മെമ്പർമാരായ അബ്ദുൾ ഗഫൂർ, റാഹില വഹാബ്, സി.ഡി.എസ് ചെയർപേഴ്സൺ ഫൗസിയ, ഗ്രാമസേവക ചിത്ര എന്നിവർ പങ്കെടുത്തു.