ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ജനകീയാസൂത്രണം’ ഒരു വാർഡിൽ ഒരു സംരംഭം വീടിന് ഒരു തൊഴിൽ’ പദ്ധതിയുടെ ഭാഗമായി ചാണകം ഉണക്കി ജൈവ വളമാക്കി മാറ്റുന്ന യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നഗരസഭ 21-ാം വാർഡിൽ കർഷകമിത്ര കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച യൂണിറ്റ് എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എം. ഷഫീർ, ബിന്ദു അജിത് കുമാർ, വാർഡ് കൗൺസിലർ അജിത ദിനേശൻ , വ്യവസായ ഓഫീസർമാരായ വി. സി. ബിന്നി, പി ഷിനോജ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ ബിന്ദു പുരുഷോത്തമൻ, പി.കെ നൗഫൽ, രഹിത പ്രസാദ്, വെറ്റിനറി സർജൻ ഡോ. വിവേക്, തൈക്കാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഹാരിസ് പാലുവായ് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് സ്വാഗതവും ആസൂത്രണ സമിതി അംഗം എം.എ ഷാജി നന്ദിയും പറഞ്ഞു. ക്ഷീരകർഷകരുടെ ദീർഘനാളത്തെ ആവശ്യം പൂർത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നഗരസഭ. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആകെ പദ്ധതി തുകയുടെ 75% സബ്സിഡിയും ബാക്കി തുക ബാങ്ക് വായ്പ നൽകിയുമാണ് ഈ പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.