ഗുരുവായൂർ: മമ്മിയൂർ ദേവസ്വത്തിൻ്റെ ശ്രീശൈലം നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ.കെ ഗോവിന്ദദാസ്, കെ.കെ വിശ്വനാഥൻ, ഓഫീസ് സൂപ്രണ്ട് പി.സി രഘുനാഥ് രാജ, ക്ഷേത്രം സൂപ്രണ്ട് കെ ജ്യോതി ശങ്കർ, പി.എസ് ബൈജു തുടങ്ങിയവർ സംസാരിച്ചു.