Wednesday, September 3, 2025

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി 166-ാം കാരുണ്യ ദിന പരിപാടികൾ സംഘടിപ്പിച്ചു

കടപ്പുറം: ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 166-ാം കാരുണ്യ ദിന പരിപാടികൾ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 200-ൽ പരം നിർദ്ധനരും നിരാലംബരുമായ  കുടുംബങ്ങൾക്കാണ് 350, 500, 1000, 1500 എന്നിങ്ങനെ ഒരു ലക്ഷം രൂപ പെൻഷൻ നൽകിയത്. പ്രാർഥനാ സദസ്സിന് വി.കെ കുഞ്ഞാലുഹാജി നേതൃത്വം നൽകി. ഷെൽട്ടർ പ്രസിഡൻ്റ് ടി.കെ ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. ഷെൽട്ടർ രക്ഷാധികാരി പി ശാഹുഹാജി, അഡ്വൈസറി ബോർഡ് ജനറൽ കൺവീനർ വി.കെ. മുഹമ്മദലി, ട്രഷറർ എ.കെ ഫൈസൽ, ഷെൽട്ടർ ഗൾഫ് ചാപ്റ്റർ ട്രഷറർ സി.എസ് ഹുസൈൻ, വൈസ് പ്രസിഡൻ്റ് സി.എസ് ജബ്ബാർ, കെ.എം ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. അലി ചിന്നക്കൽ, കെ.ഐ. നൂർദ്ദീൻ, പി.എസ് മുഹമ്മദ്, കെ.എം.ലത്തീഫ്, ശിഹാബ് പണിക്കവീട്ടിൽ, ബാദുഷ പള്ളത്ത്, പി. എസ്.ഹുസൈൻ, സി. സി. ശാഹിദ്, സി. സി.ഷഫീഖ്, കാരയിൽ ഷംനാദ്, പണ്ടാരി ഷൗക്കത്ത്, സുഹറ ശംസുദ്ദീൻ, സരസു, ബുഷറ, ഷാമില ,ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments