വടക്കേക്കാട്: വോട്ട് കൊള്ളക്കെതിരെ പോരാട്ടം നയിക്കുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടക്കേക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രീഡം മാർച്ച് സംഘടിപ്പിച്ചു. നായരങ്ങാടിയിൽ സെൻ്ററിൽ നിന്ന് ആരംഭിച്ച മാർച്ച് വടക്കേക്കാട് മുക്കിലപീടികയിൽ സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ്സ പ്രസിഡൻ്റ് വി.കെ ഫസലുൽ അലി ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ഡലം പ്രസിഡൻ്റ് അജയ് കുമാർ വൈലേരി അധ്യക്ഷത വഹിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ നബീൽ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റുമാരായ ഹസ്സൻ തെക്കേപാട്ടയിൽ, ശ്രീധരൻ മാക്കാലിക്കൽ, അഷറഫ് തറയിൽ, കുഞ്ഞുമുഹമ്മദ് തെക്കുമുറി, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അജ്മൽ വൈലത്തൂർ, ഖാലിദ് പനങ്ങാവിൽ റഷീദ് കല്ലൂർ,ഷെക്കീർ അണ്ടികോട്ടിൽ, ഗോകുൽ, പ്രബീന സത്യൻ, നിഷ ബിനോജ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.