ചാവക്കാട്: ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ മൂന്നാമത്തെ ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫും പുതിയ കെട്ടിടത്തിലെ പ്രവർത്തന ഉത്ഘാടനവും ഓണാഘോഷവും സംഘടിപ്പിച്ചു. മൂന്നാമത്തെ ഹോം കെയർ വാഹനത്തിന്റ ഫ്ലാഗ്ഗ് ഓഫ് എൻ.കെ അകബർ എം.എൽ.എയും പുതിയ കെട്ടിടത്തിലെ പ്രവർത്തന ഉത്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ അഡ്വ. വി.എം മുഹമ്മദ് ഗസ്സാലിയും നിർവ്വഹിച്ചു. പ്രസിഡന്റ് എൻ.കെ ബഷീർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ പി.കെ മുഹമ്മദ് ഇക്ബാൽ ആമുഖ പ്രഭാഷണം നടത്തി. സി.പി.സി.ടി ട്രസ്റ്റി അബ്ദുള്ള തെരുവത്ത് , ഫെഡറൽ ബാങ്ക് മാനേജർ കെ.ബി അനസ്, കവി അഹമ്മദ് മൊയ്‌നുദ്ധീൻ , ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് മെമ്പർ കെ.ജെ ചാക്കോ, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ സജിൻ, വ്ലോഗർ സിയ ചാവക്കാട് എന്നിവർ സംസാരിച്ചു. റീഹാബിലിറ്റേഷൻ ചെയർമാൻ അഷ്‌റഫ് കുഴിപ്പന നിർദ്ധന രോഗികൾക്കായുള്ള ഓണഭക്ഷ്യ കിറ്റുകൾ ആൽഫ- ചാവക്കാട് കോർഡിനേറ്റർ പി.കെ ഷൈമോന് നൽകിക്കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. ഫിസിയോ രോഗികളും കൂട്ടിരിപ്പുകാരും കൂടെ പങ്കെടുത്ത പരിപാടിയിൽ ഓണസദ്യയും കേരള മാപ്പിള കലാ അക്കാദമിയുടെ ഓണപ്പാട്ടും മറ്റ് കലാ പരിപാടികളും നടന്നു. ജനറൽ സെക്രട്ടറി പി.സി മുഹമ്മദ് കോയ സ്വാഗതവും ട്രഷറർ തൽഹത്ത് പടുങ്ങൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായ എ.വി ഹാരിസ്, വി.കെ സൈനുൽ ആബിദീൻ, എ.വി മുഷ്ത്താഖ് അഹമ്മദ്, എ.സി ബാബു, ഷംസുദീൻ വലിയകത്ത്, എ.വി നിയാസ് അഹമ്മദ്, ഫിയാസ് അലങ്കാർ, റഷീദ് പൂളക്കൽ, എൻ ഉബൈദ്, ഹസീന അഷ്‌റഫ്, ഷാജിത ബഷീർ, സുബൈദ റഷീദ്, ഷൈജ ഹാരിസ്,ഫഹീമ, ഫാത്തിമ, നഫീസക്കുട്ടി, സബീന, ഷിജിത , ഷംല, ഷംഷാദ് ശംസുദ്ധീൻ, സമീറ കാസിം, ഫൗസിയ, ഷക്കീല, മൈമൂന , ഹഫ്സ , ഷൈനി, ഷംല, ലിങ്ക് സെന്റർ സ്റ്റാഫുകൾ തുടങ്ങിയവർ നേതൃത്വം നൽകി.
