ചാവക്കാട്: മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ കൂട്ടായ്മയായ ‘പ്രണവ’ത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സിനിമ സീരിയൽ താരം രശ്മി സോമൻ ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, വടംവലി മത്സരം, കസേരകളി തുടങ്ങി മത്സരങ്ങൾ വിവിധ ദിവസങ്ങളിലായി നടത്തി. ഓണസദ്യയും ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി രാധ, എംപ്ലോയ്മെന്റ് ഓഫീസർ ദിഷ ചന്ദ്ര എന്നിവർ സംസാരിച്ചു. ഭാരവാഹികളായ കെ.എച്ച് നൗഷാദ്, എൻ.ജി പ്രണവ്, കെ.കെ ജോജു, എം.കെ ഷാജി, ജഗൻ,
പി.എസ് നൗഷാദ്, ടി.ആർ രാഗിത തുടങ്ങിയവർ നേതൃത്വം നൽകി.