Monday, September 1, 2025

ഗുരുവായൂരിൽ ഓണച്ചന്തകൾ ഒരുക്കി കൃഷി ഭവനുകൾ

 ഗുരുവായൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി തൈക്കാട്, ഗുരുവായൂർ, പൂക്കോട് കൃഷിഭവനകളുടെ നേതൃത്വത്തിൽ  ഓണച്ചന്തകൾ ഒരുങ്ങി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എം ഷഫീർ  അധ്യക്ഷത വഹിച്ചു. കർഷകരുടെ ഉൽപന്നങ്ങൾ ന്യായവില കൊടുത്ത്  വാങ്ങിയും പൊതുജനങ്ങൾക്ക് പൊതുവിപണിയേക്കാൾ  കുറഞ്ഞ വിലയിൽ  പച്ചക്കറികൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കുകയാണ് ഓണച്ചന്തകളിലൂടെ ലക്ഷ്യമിടുന്നത്. തൈക്കാട് ജംഗ്ഷൻ, ഗുരുവായൂർ കിഴക്കേനട, പൂക്കോട് കൃഷിഭവൻ ഹാൾ പരിസരം എന്നിവിടങ്ങളിലായാണ് കൃഷിഭവൻ ഓണച്ചന്തകൾ  നാലുദിവസത്തേക്ക് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. വിവിധ കേന്ദ്രങ്ങളിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിന്ദു അജിത്ത്കുമാർ, എ സായിനാഥൻ, കൗൺസിലർമാരായ കെ.പി.എ റഷീദ്, മധുസൂദനൻ, അജിത അജിത്ത്, ദീപ ബാബു, സുബ്രഹ്മണ്യൻ, അജിതാ ദിനേശൻ, എ.ഡി.എ സബീന  പരീത്, കൃഷി ഓഫീസർമാരായ വി.സി റജീന, ആർ റിജിത്ത്, എസ് ശശീന്ദ്ര എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments