ഗുരുവായൂർ: എന്‍.എസ്.എസ് കാരക്കാട് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ. എന്‍ വിജയന്‍ മേനോന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് ടി ഉണ്ണികൃഷ്ണന്‍ ചികിത്സ സഹായം വിതരണം ചെയ്തു. താലൂക്ക് വനിത യൂണിയന്‍ പ്രസിഡന്റ് ബിന്ദു നാരായണന്‍ പ്രതിഭകളെ ആദരിച്ചു. കരയോഗം സെക്രട്ടറി പി.കെ രാജേഷ് ബാബു, പി.വി സുധാകരന്‍, അഡ്വ.സി രാജഗോപാല്‍, ഡോ. വി അച്ചുതന്‍കുട്ടി, ഗോപി മനയത്ത്, ബാബു വീട്ടിലായില്‍, കെ. രാധാമണി, സൗമ്യ മുരളി, അഭിനവ് ആര്‍. മേനോന്‍, സി. സജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടർന്ന് ഓണസദ്യയും ഉണ്ടായി. വനിത സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണാമൃതം തിരുവാതിക്കളി സംഘം അവതരിപ്പിച്ച തിരുവാതിരക്കളിയും അരങ്ങേറി.