ഗുരുവായൂർ: കണ്ടാണശ്ശേരി പാരിസ് റോഡിൽ ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. യാത്രക്കാരന് പരിക്കേറ്റു. പുന്ന സ്വദേശി താമരത്ത് വീട്ടിൽ സൈഫുദ്ദീനാ(32)ണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 6.55 ഓടെയായിരുന്നു അപകടം.പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.