ഗുരുവായൂർ: കേരള സുന്നീ ജമാഅത്ത് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനബിയുടെ 1500-ാം മീലാദിന്റെ ഭാഗമായി ” നബിയെ പരിചയപ്പെടുക ഇസ്‌ലാമിനെ അടുത്തറിയുക” എന്ന വിഷയത്തിൽ തൊഴിയൂരിൽ മീലാദ് സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് അഷ്‌റഫ് ബാഹസൻ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.എൻ സിറാജുദ്ദീൻ മൗലവി വീരമംഗലം, ജില്ലാ പ്രസിഡൻ്റ് ഡോ: കെ.വി സൈദു മുഹമ്മദ് ഹാജി തൊഴിയൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. നബിയെ പരിചയപ്പെടുക എന്ന വിഷയം മുഹ്‌യുദ്ദീൻ മന്നാനി മൂന്നിയൂരും ഇസ്‌ലാമിനെ അടുത്തറിയുക എന്ന വിഷയം റശീദലി വഹബി എടക്കരയും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഖമറുദ്ദീൻ വഹബി ചെറുതുരുത്തി സ്വാഗതം നിർവ്വഹിച്ചു . സയ്യിദ് ഹസൻ ജിഫ്‌രി തങ്ങൾ മൂന്നിയൂർ, അബ്ദുല്ല വഹബി അരൂർ, കുന്നംകുളം അസി. ലേബർ ഓഫീസർ വി.കെ റഫീഖ്, നജീബ് മാസ്റ്റർ തൊഴിയൂർ എന്നിവർ സംസാരിച്ചു. ജലീൽ വഹബി അണ്ടത്തോട് നന്ദി പറഞ്ഞു.