Sunday, August 31, 2025

മമ്മിയൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിലിടിച്ച് അപകടം; ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്

ഗുരുവായൂർ: മമ്മിയൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിലിടിച്ച് അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റു. കേച്ചേരി തെരുവത്ത് വീട്ടിൽ ഷക്കീർ, ഭാര്യ ഷംല, മക്കളായ ഫിർദൗസ്, അഫ്ല, തസ്ലീമ, മുബാറക്ക് എന്നിവർക്കാണ് പരിക്കേറ്റത്. ആംബുലൻസ് ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മമ്മിയൂർ എൽ.എഫ് കോളേജിനടുത്തെ പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രിയാണ് അപകടം നടന്നത്. മുതുവട്ടൂർ രാജ ആശുപത്രിയിൽനിന്ന് രോഗിയെ എടുക്കാനായി പോയിരുന്ന കോട്ടപ്പടി ലൈഫ് കെയറിന്റെ ആംബുലൻസ്  എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് സമീപത്തെ മതിൽ തകർന്നു. പേനത്ത് ഷാജിയുടെ മതിലാണ് തകർന്നത്. പരിക്കേറ്റവരെ ആദ്യം മുതുവട്ടൂർ രാജ ആശുപത്രിയിലും പിന്നീട് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഫ്ലയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments