ഗുരുവായൂർ: ഗുരുവായൂരിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഗുരുവായൂർ ഇന്നർ, ഔട്ടർ റോഡുകളിൽ എല്ലാ വാഹനങ്ങൾക്കും നാളെ രാവിലെ അഞ്ചുമണി മുതൽ വൺവേ നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ 220 വാഹനങ്ങൾ നടക്കുന്നതിനാലും പൊതു അവധി ദിവസമായതിനാലും മറ്റു ദിവസത്തെക്കാളും ഭക്ത ജനതിരിക്ക് ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ടെമ്പിൾ പോലീസ് എസ്.എച്ച്.ഒ അറിയിച്ചു.