Saturday, August 30, 2025

ഗുരുവായൂർ നഗരസഭയിൽ 6 കോടിയുടെ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ 71 കുടുംബശ്രീ സംഘങ്ങളിലെ 827  പേർക്കായി 6 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ് മുഖ്യാതിഥിയായി. പിന്നോക്ക വിഭാഗ കോർപ്പറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ പി. എൻ. വേണുഗോപാൽ വായ്പ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ  അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈലജസുധൻ, എ. എം. ഷെഫീർ, എ.എസ് മനോജ്,  ബിന്ദു അജിത്ത് കുമാർ,  എ. സായി നാഥൻ മാസ്റ്റർ,കുടുംബശ്രീ ജില്ല മിഷൻ കോഓർഡിനേറ്റർ  ഡോ. യു. സലിൽ, മെമ്പർ സെക്രട്ടറി ജിഫി ജോയ്, സി.ഡി. എസ് 2 ചെയർപേഴ്സൺ  മോളി ജോയ്  സംസാരിച്ചു. സി.ഡി.എസ് 1 ചെയർപേഴ്സൺ  അമ്പിളി ഉണ്ണികൃഷ്ണൻ  നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments