ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ഗവ.ഫിഷറീസ് യു.പി സ്കൂളിന് 1994 പൂർവ്വ വിദ്യാർത്ഥി ബാച്ചിന്റെ ഓണസമ്മാനം. 1994- ബാച്ച് ഓർമ്മചെപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് നാപ്കിൻ വെന്റിങ് മെഷീൻ സ്ഥപിക്കാനാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് ആവശ്യമായ തുക നൽകി. പ്രസിഡന്റ് ഷെഹീദ പ്രധാനധ്യാപിക റംല ബീഗത്തിന് തുക കൈമാറി. ഷാഹു, വിജയശ്രീ എന്നിവർ പങ്കെടുത്തു.