കടപ്പുറം: ബ്ലാങ്ങാട് നന്മ കലാകായിക സാംസ്കാരിക സമിതി ദേശീയ കായിക ദിനം വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ പൂന്തിരുത്തി പാലത്തിൽ നിന്ന് നന്മ ക്ലബ് പരിസരത്തേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് നാസിഫ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നിശ്ചലദൃശ്യവും ബോധവൽക്കരണ ക്ലാസും നടന്നു. നന്മ ജോയിൻ്റ് സെക്രട്ടറി കെ.എ അനസ് ക്ലാസിന് നേതൃത്വം നൽകി. വൈകീട്ട് നടന്ന സെമിനാറിന് നന്മ കല കായിക സംസ്കാരിക സമിതി പ്രസിഡൻ്റ് കെ.പി നസീർ അധ്യക്ഷത വഹിച്ചു. എം.വി അബ്ദുൽ നാസർ, അബ്ദുറഹ്മാൻ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ട്രഷറർ മുഹമ്മദ് മുസ്തഫ സ്വാഗതവും വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഇഖ്ബാൽ നന്ദിയുംപറഞ്ഞു. നാസർ, നൗഷാദ്, നബ്ഹാൻ, ഫറാസ്, മിർസാ ഖാലിബ് എന്നിവർ നേതൃത്വം നൽകി.