ഗുരുവായൂർ: ചിന്മയ മിഷൻ ഗുരുവായൂർ സെന്ററിന്റെയും കാവീട് ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്ര സേവ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഭഗവദ് ഗീത ജ്ഞാന യജ്ഞം ആരംഭിച്ചു. കാവീട് കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ ചിൻമയ മിഷൻ ട്രസ്റ്റി ഡോ. ഉഷ ഉദ്ഘാടനം ചെയ്തു. ചിന്മയ മിഷൻ ഗുരുവായൂർ സെന്റർ പ്രസിഡന്റ് പ്രൊഫ. എൻ.വിജയൻ മേനോൻ അദ്ധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ സെൻറർ ആലപ്പുഴ ആചാര്യനും ബാലവിഹാർ കേരള സ്റ്റേറ്റ് കോർഡിനേറ്ററുമായ ബ്രഹ്മചാരി സുധീഷാണ് യജ്ഞാചാര്യൻ. ചിന്മയ മിഷൻ സെക്രട്ടറി സി സജിത് കുമാർ, അനൂപ് ശർമ്മ, കാവീട് ക്ഷേത്ര സേവാസമിതി പ്രസിഡന്റ് എം ഹേമ, സെക്രട്ടറി ഡോ. സുരേഷ് നായർ, ട്രഷറർ കരുണാകരൻ, മാതൃസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഇന്ന് മുതൽ സെപ്തംബർ 1 വരെ വൈകീട്ട് 4.30 മുതൽ 6വരെ ഭഗവദ് ഗീത ജ്ഞാന യജ്ഞം നടക്കുക.