ചാവക്കാട്: ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം 18ാമത് ജനറൽ ബോഡി യോഗവും മരണാനന്തര സഹായ വിതരണവും സംഘടിപ്പിച്ചു. ചാവക്കാട് സബ് ഇൻസ്പെക്ടർ എ.യു മനോജ് ഉദ്ഘാടനം ചെയ്തു. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം.എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. കെ അലി റിപ്പോർട്ട് അവതരിപ്പിച്ചു. ദീർഘകാലം സംഘടനയുടെ ഓഡിറ്ററായ കെ.ആർ രമേശിനെ ആദരിച്ചു. മരണപ്പെട്ട ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ അംഗങ്ങളായ മൊയ്തു, ബൈജു എന്നിവരുടെ കുടുംബങ്ങൾക്കുള്ള മരണാന്തര സഹായം വിതരണം ചെയ്തു. വി.കെ ഷാജഹാൻ, കെ.കെ വേണു, കെ.ജി. ഉണ്ണികൃഷ്ണൻ, കെ.എസ്.ബിജു, എൻ ബാബു, ഷാജി നരിയംപുള്ളി, കെ ആർ. സുബ്രു, സതീശൻ വൈലി,മനോജ് ആച്ചി, പി.എ. ഷാജി, കെ.എസ്. ജയതിലകൻ, ഹിരൻ, കെ. എസ്. ഷാജി എന്നിവർ സംസാരിച്ചു.