പുന്നയൂർ: എടക്കര കെ.സി.പിഎച്ച്.എം എ.എൽപി സ്ക്കൂളിൽ ഓണാഘോഷം വർണ്ണാഭമായി. പൂക്കള മത്സരം, ഓണസദ്യ എന്നിവക്ക് പുറമേ കുട്ടികൾക്കായി വിവിധ മത്സരങ്ങളുംനടന്നു. ഒന്നും രണ്ടും സ്ഥാനം നേടിയ ടീമീന് പ്രധാനാധ്യാപിക ടി.എൽ ഷിജി ട്രോഫി നൽകി. ഓണാഘോഷത്തിന് പി ടി.എ പ്രസിഡൻ്റ് ഷാനി, എക്സിക്യൂട്ടീവ് അംഗങ്ങൾ, വാർഡ് മെമ്പർ വിശ്വനാഥൻ മാസ്റ്റർ, ഒ.എസ്.എ പ്രതിനിധി സലീം എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപകരായ അബ്ദുൾ ഗഫൂർ, ഗീത. കെ.വി താഹിറ, കെ.എം ഷഹന, പി.കെ സൽവ, സൈഫുദ്ദീൻ, ആൻസി സൈമൺ, ഫാത്തിമത്തുൽ മുഹസീന, കീർത്തന എം.ആർ, ലിമി ലോറൻസ്, നിജു മോനിഷ, രശ്മി സി.എ, അഫിദ എന്നിവരും പങ്കെടുത്തു.