ഗുരുവായൂർ: അഷ്ടമിരോഹിണിക്ക് മുന്നോടിയായുള്ള നറുവെണ്ണ സമർപ്പണത്തിന് 301 കുടങ്ങളെത്തി. മമ്മിയൂർ ക്ഷേത്രസന്നിധിയിൽ കൃഷ്ണ രാധമാരുടെയും നാമജപങ്ങളുടെയും അകമ്പടിയിൽ കുടങ്ങൾ നായർ സമാജം മന്ദിരത്തിലെ അഷ്ടമിരോഹിണി മണ്ഡപത്തിലേക്ക് മാറ്റി. പാത്രമംഗലത്ത് നിന്ന് അലങ്കരിച്ച വാഹനത്തിലാണ് കുടങ്ങൾ എത്തിയത്. സെപ്റ്റംബർ മൂന്നിനാണ് നറുവെണ്ണ- ദ്രവ്യ സമർപ്പണ ചടങ്ങ്. മമ്മിയൂർ മഹാദേവനും മഹാവിഷ്ണുവിനും ദ്രവ്യ സമർപ്പണം നടത്തിയശേഷം ശ്രീഗുരുവായൂരപ്പന് സമർപ്പിക്കും. വൈകീട്ട് മമ്മി യൂർ ക്ഷേത്രസന്നിധിയിൽനിന്ന് പഞ്ചവാദ്യത്തിൻ്റെയും നാഗസ്വ രത്തിന്റെയും അകമ്പടിയോടെ ഗുരുവായൂരിലേക്ക് സമർപ്പണ ഘോഷയാത്ര നടക്കും. ഗുരുവായൂർ അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. ഭക്തർക്ക് ഉണ്ണിയപ്പം വിതരണം ചെയ്യും.