ചാവക്കാട്: ചാവക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വിപണി ബാങ്കിന്റെ പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മാലികുളം അബ്ബാസ് അധ്യക്ഷത വഹിച്ചു, ബാങ്ക് സെക്രട്ടറി പി.പി നാരായണൻ സ്വാഗതം പറഞ്ഞു.