Monday, August 25, 2025

പ്രഥമ ഗണേശേത്സവ പുരസ്കാരം മുരുകോപാസകൻ  ആർ രജിത് കുമാറിന് സമ്മാനിച്ചു

ഗുരുവായൂർ: ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രഥമ ഗണേശോത്സവ പുരസ്കാരം  മുരുകോപാസകനും എൽ.എം.ആർ.കെ സ്ഥാപകനുമായ ആർ. രജിത് കുമാറിന് സമ്മാനിച്ചു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പുരസ്കാരം സമർപ്പിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ. എ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ. കെ.എസ് പവിത്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ  അനുമോദിച്ചു. ഡോ. ഹരിനാരായണൻ, അഖില ഭാരത അയ്യപ്പ സേവ സമാജം ഉപാധ്യക്ഷൻ വി.കെ വിശ്വനാഥൻ, ടി.വി ശ്രീനിവാസൻ,സി. ശശീന്ദ്രൻ, പി വത്സലൻ, ടി.പി മുരളി, നാരായണ ഭട്ടതിരിപ്പാട്, സതീഷ് ചന്ദ്രൻ  തുടങ്ങിയവർ സംസാരിച്ചു. താലപ്പൊലിയോടെ പുഷ്പവൃഷ്ടി നടത്തിയാണ് വിശിഷ്ടാതിഥികളെ ചടങ്ങിലേക്ക് എതിരേറ്റത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments