ഗുരുവായൂർ: അഷ്ടപദി ആചാര്യൻ ജനാർദ്ദനൻ നെടുങ്ങാടിക്ക് ഗുരുവായൂരിന്റെ സ്മരണാഞ്ജലി. . ആറാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടി അനുസ്മരണ സമിതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണം ഗുരുവായൂർ ദേവസ്വം മുൻ ഭരണസമിതി അംഗം കെ.പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനാ ഗീതവുമുണ്ടായി. സ്മാരക ട്രസ്റ്റ് സാരഥി പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്മാരക സമിതി ചെയർമാൻ ജ്യോതിദാസ് ഗുരുവായൂർ അഷ്ടപദി ആലപിച്ച് ആരംഭം കുറിച്ചു. മുൻ നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ മുഖ്യഅനുസ്മരണം നടത്തി. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. കലാകാരന്മാരായ വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശ്, രാജേഷ് പുതുമന, വടക്കേപ്പാട്ട് കൃഷ്ണകുമാർ, ഹരികൃഷ്ണൻ ഗുരുവായൂർ, പ്രദീപ് വടക്കേപ്പാട്ട് എന്നിവർ സംസാരിച്ചു. പഠന കേന്ദ്രം വിദ്യാർത്ഥികളും ജനാർദ്ദനൻ നെടുങ്ങാടിയുടെ ശിഷ്യരും തുടർച്ചയായി അഷ്ടപദി ആലാപനവും നടത്തി.