Saturday, August 23, 2025

അമ്മമാർക്ക് സ്വാന്തനവും സഹായവുമായി സുകൃതം ഓണ സംഗമം

ഗുരുവായൂർ: മലയാളികളുടെ ദേശീയ മഹോത്സവമായ ഓണത്തെ വരവേറ്റ്‌  ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടം ഓണ സംഗമം സംഘടിപ്പിച്ചു. തിരുവെങ്കിടം കൊടയിൽ കമ്മ്യൂണിറ്റി ഹാളിൽ സിനിമ-നാടക നടൻ മീനരാജ് രാഘവൻ ഉദ്ഘാടനം ചെയ്തു.

സുകൃതം പ്രസിഡണ്ട് സി.ഡി ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. മാധ്യമ പ്രവർത്തകൻ വി.പി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ സുധൻ ഓണക്കോടി വിതരണം ചെയ്തു. ചടങ്ങിൽ നൂറോളം അമ്മമാർക്ക്  പെൻഷൻ, ഓണക്കോടി, ഓണക്കിറ്റ് എന്നിവ വിതരണം ചെയ്തു. ഗുരുവായൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സന്തോഷ് ജാക്ക്, നഗരസഭ കർഷക മാധ്യമ പുരസ്ക്കാര ജേതാവ് ലിജിത്ത് തരകൻ, പ്രവാസി വ്യവസായി സുജിത്ത് നന്ദനം എന്നിവരെ സ്നേഹാദരം നൽകി അനുമോദിച്ചു. സുകൃതം സെക്രട്ടറി രാജൻ പുഷ്പാജ്ഞലി, സുകൃതം മുൻ പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, സുവിതം ഗുരുവായൂർ സെക്രട്ടറി വരുണൻ കൊപ്പര, മാധ്യമ പ്രവർത്തകരായ രഞ്ജിത്ത് പണിക്കശ്ശേരി, ജോസ് പോൾ, മുൻ ലക്ഷദീപ് ഡി.വൈ.എസ്.പി പ്രഭാകരൻ മാരാർ, ലോറൻസ് നീലങ്കാവിൽ, ജെൻസൺ ആളൂർ എന്നിവർ സംസാരിച്ചു. വി ബാലചന്ദ്രൻ, പി.ഐ സൈമൺ, മേഴ്സി ജോയ്, ഗീരീഷ് പാലിയത്ത്, എം.എസ്. എൻ.മേനോൻ, സി.സി.ജോസൺ, ജോർജ് പോൾ, പി.കെ വേണുഗോപാൽ, സി ബാലാമണി മേനോൻ, പരമേശ്വരൻ ശ്രീലകം,സരസ്വതി ഉണ്ണികൃഷ്ണൻ , നീന ജോൺസൺ, ആന്റണി തരകൻ, സരസ്വതി എം മാരാർ, ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments