Saturday, August 23, 2025

കേരള സ്റ്റേറ്റ് ജൂനിയർ അറ്റ്ലറ്റിക്സ്; മെഡൽ നേടിയ മുഹമ്മദ് റയ്യാന് സി.പി.എം അനുമോദനം

ചാവക്കാട്: 69-ാമത്  കേരള സ്റ്റേറ്റ് ജൂനിയർ അറ്റ്ലറ്റിക്സിലെ 4×100 റിലേയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് റയ്യാനെ സി.പി.എം മുതുവട്ടൂർ വെസ്റ്റ് ബ്രാഞ്ച് അനുമോദിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉപഹാരം കൈമാറി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ് അശോകൻ പൊന്നാട അണിയിച്ചു. മുതുവട്ടൂർ ബ്രാഞ്ച് സെക്രട്ടറി പി.എ രാധാകൃഷ്ണൻ, ബ്രാഞ്ച് അംഗങ്ങളായ സജിനി, സുഗത, ഷാനിദ്, അരുണൻ, ഷോബി, ഷാഹുൽ, രാധാകൃഷ്ണൻ,നഹാസ്, എന്നിവർ പങ്കെടുത്തു. മുതുവട്ടൂർ കറുപ്പം വീട്ടിൽ ബഷീർ-ഷംന ദമ്പതികളുടെ  മകനായ  മുഹമ്മദ് റയ്യാൻ ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ പത്താം ക്ലാസ്  വിദ്യാർഥിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments