ചാവക്കാട്: എസ്.വൈ.എസ് ചാവക്കാട് സോണിന് കീഴിൽ പാലയൂർ തഖ്‌വ മസ്ജിദിൽ ‘ഇഹ്‌യാ ഉലൂമുദ്ദീൻ’ ദർസ് ആത്മീയ പഠനം ആരംഭിച്ചു. സമസ്ത കേന്ദ്ര മുശാവറഅംഗം ഐ.എം.കെ ഫൈസി കല്ലൂർ ക്ലാസിന് നേതൃത്വം നൽകി. അബ്ദുൽ വാഹിദ് നിസാമി എളവള്ളി, നിഷാർ മേച്ചേരിപ്പടി, മുഈനുദ്ദീൻ പണ്ടറക്കാട്, ശാഫി കാമിൽ സഖാഫി പാടൂർ, അസീസ് ഫാളിലി അഞ്ചങ്ങാടി, അബ്ദുറഹ്‌മാൻ സഖാഫി ചങ്ങലീരി, ശബീർ മാസ്റ്റർ പാടൂർ, ഫൈസൽ ബ്ലാങ്ങാട്, ബഷീർ സുഹ്‌രി എളവള്ളി, അഷ്റഫ് സഖാഫി പാലയൂർ, റഷീദ് പാലയൂർ എന്നിവർ പങ്കെടുത്തു.