ഗുരുവായൂർ: ടൗൺ ഹാളിന് മുന്നിൽ കാർ തട്ടി സ്കൂട്ടർ മറിഞ്ഞ് സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റു. കാവീട് സ്വദേശിനി കുമ്മം കരുമത്തിൽ വീട്ടിൽ ഷിബിന(29) ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ടൗൺ ഹാളിന് മുന്നിലെ പാർക്കിങ്ങിൽ നിന്നും കാർ ഇറക്കുമ്പോൾ സ്കൂട്ടറിൽ തട്ടുകയായിരുന്നു. കാലിന് പരിക്കേറ്റ യുവതിയെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകി റീല്‍സ് ചിത്രീകരിച്ചു; ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ പോലീസിൽ പരാതി