Wednesday, August 20, 2025

ശുചിത്വഭേരി 2025; ഗുരുവായൂർ നഗരസഭക്ക് ആദരവ്

ഗുരുവായൂർ: ദേശീയ നഗര ശുചിത്വ സർവേയിൽ മികച്ച മുന്നേറ്റം നടത്തിയ നഗരസഭകളെ ആദരിക്കുന്ന ശുചിത്വഭേരി 2025ൽ ഗുരുവായൂർ നഗരസഭക്ക് ആദരവ്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങ്  തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഹരിതമിത്രം ആപ്ലിക്കേഷന്റെ പുതിയ പതിപ്പായ ഹരിതമിത്രം 2.0 ഔദ്യോഗിക ലോഞ്ചിങ്ങും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ ഗ്രേഡിങ് ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. രാജ്യത്തെ നഗര ശുചിത്വ സർവേയിൽ ആദ്യ നൂറ് റേങ്കിൽ കേരളത്തിലെ എട്ട് നഗരങ്ങൾ  ഇടം പിടിച്ചിരുന്നു. ഇതിൽ ഒന്ന് ഗുരുവായൂർ  നഗരസഭയായിരുന്നു. കൂടാത സംസ്ഥാനത്ത് ആദ്യമായി 23 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിങ് പദവി ലഭിച്ചതിലും ഗുരുവായൂർ ഉൾപ്പെട്ടിരുന്നു. സംസ്ഥാന ന്നെ മൂന്ന് നഗരസഭകൾക്ക് ഒ.ഡി.ഫ്++, ലഭിച്ചപ്പോൾ അതിൽ ഒന്നും ഗുരുവായൂരായിരുന്നു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, വികസന -ക്ഷേമ – മരാമത്ത് കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത് ക്ലീൻ സിറ്റി മേനേജർ അശോക് കുമാർ, മുൻ ക്ലീൻ സിറ്റി മാനേജർ ലക്ഷമണൻ,ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹർഷിദ്, രാഖി എന്നിവരും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments