ഗുരുവായൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഗുരുവായൂരിൽ ഒരുക്കം തുടങ്ങി ആം ആദ്മി പാർട്ടി. തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു ജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താൻ ആം ആദ്മി പാർട്ടി മുനിസിപ്പൽ കമ്മിറ്റി തയ്യാറാക്കിയ അഭിപ്രായ സർവ്വേ ക്യൂ ആർ കോഡ് (https://forms.gle/rRxGXdELQCPc6PKd9) സമർപ്പണം നടത്തി. നടൻ ശിവജി ഗുരുവായൂർ സമർപ്പണം നിർവഹിച്ചു. ആം ആദ്മി പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് സതീഷ് വിജയൻ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പോളി ഫ്രാൻസിസ്, സെക്രട്ടറി ജോൺസൺ പാലുവായ് എന്നിവർ സന്നിഹിതരായിരുന്നു.