ഗുരുവായൂർ: ഗുരുവായൂരിന്റെ നന്മക്കും പുരോഗതിക്കും രാഷ്ട്രീയ മാറ്റം അനിവാര്യമായിരിക്കുകയാണെന്ന് നടൻ ശിവജി ഗുരുവായൂർ പറഞ്ഞു. ഗുരുവായൂർ നഗരസഭയിൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു ജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താൻ ആം ആദ്മി പാർട്ടി മുനിസിപ്പൽ കമ്മിറ്റി തയ്യാറാക്കിയ അഭിപ്രായ സർവ്വേ ക്യൂ ആർ കോഡ് സമർപ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ വലിയ രാഷ്ട്രീയപാരമ്പര്യ പാർട്ടികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവരുടെ പ്രവർത്തനങ്ങളിലും പദ്ധതി നിർവഹിക്കുന്നതിലും കാണാൻ കഴിയുമെന്നും ഇതിന് മാറ്റം വരുത്താൻ ആം ആദ്മി പാർട്ടി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.