ഗുരുവായൂർ: ഷണ്‍മുഖപ്രിയ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സമ്പൂര്‍ണ അഷ്ടപദി മഹാസമര്‍പ്പണം ആഗസ്റ്റ് 24ന് ഗുരുവായൂരിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെയാണ് സമര്‍പ്പണം. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിക്കും. 500ലധികം പേര്‍ അഷ്ടപദി സമര്‍പ്പണത്തില്‍ പങ്കെടുക്കും. അഷ്ടപദി സമര്‍പ്പണ വേളയില്‍ വേദിയില്‍ നൃത്താവിഷ്‌കാരവും അരങ്ങേറും. 30ഓളം പേര്‍ നൃത്താവതരണത്തില്‍ പങ്കെടുക്കും. അനുരാധ മഹേഷിന്റെയും ശിഷ്യരുടെയും നേതൃത്വത്തിലാണ് അഷ്ടപദി സമര്‍പ്പണം. അനുപമ വര്‍മയും ശിഷ്യരും നാട്യാര്‍പ്പണത്തിന് നേതൃത്വം നല്‍കും. കോഓര്‍ഡിനേറ്റര്‍ കെ മനോഹരന്‍, അനുരാധ മഹേഷ്, അനുപമ വര്‍മ, വി.എസ് സുനീവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.