ഗുരുവായൂർ: പൊതു കാനകളിലേക്ക് സെപ്റ്റിക് മാലിന്യം ഒഴുക്കിവിടുന്ന വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് ബി.ജെ.പി പരാതി നൽകുമെന്ന് ബി.ജെ പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്. നഗരത്തിലെ ജലസ്രോതസ്സുകളിൽ കോളിഫോം ബാക്ടീരിയയുടെ അംശം ക്രമാതീതമായ തോതിൽ വർദ്ധിച്ചിരിക്കുന്നു. ഇതിനു കാരണം ഗുരുവായൂർ നഗരസഭയുടെ അറിവോടെ പൊതു കാനകളിലേക്ക് സെപ്റ്റിക്ക് മാലിന്യം തുറന്നു വിടുന്നതാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ജനകീയ ആവശ്യം മാനിച്ചുകൊണ്ട് കാര്യക്ഷമവും ശാസ്ത്രീയവുമായ അന്വേഷണം നടത്തുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് ബി.ജെ.പി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.