ചാവക്കാട്: യൂത്ത് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എ.സി ഹനീഫയുടെ പത്താം രക്ത സാക്ഷിത്വ ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് എ.സി ഹനീഫ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. യു.ഡി.എഫ് കൺവീനർ കെ.വി ഷാനവാസ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ടി.എച്ച് റഹീം അദ്ധ്യക്ഷത വഹിച്ചു. കെ നവാസ്, ആൻ്റോ തോമസ്, കെ.എസ് സന്ദീപ്, കെ.വി ലാജുദ്ധീൻ, കെ.കെ ഹിറോഷ്, എ.സി ഉമ്മർ, പി.വി ഇസ്ഹാക്ക്, സലാം കൊപ്പര, കെ.ബി അബ്ബാസ്, ടി.കെ ബഷീർ, ഫ്രാൻസിസ് വടകൂട്ട് എന്നിവർ സംസാരിച്ചു.