തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് സുഹൃത്തിനോടും മകളോടും ഒപ്പം ദർശനത്തിനെത്തിയ നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പറും ബി.ജെ.പി നാട്ടിക പഞ്ചായത്ത് പ്രസിഡൻുമായ പി.വി സെന്തിൽ കുമാറിനെ ക്ഷേത്രനടയിൽ വെച്ച് അകാരണമായി പിടിച്ചു തള്ളുകയും കാണിക്ക അർപ്പിക്കാൻ പോലും സമ്മതിക്കാതെ കൈ പിടിച്ച് തിരിക്കുകയും ചെയ്ത സെക്യൂരിറ്റിയുടെ അതിക്രമത്തിൽ ബി.ജെ.പി നാട്ടിക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ഇ.പി ഹരീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നാട്ടിക മണ്ഡലം ഭാരവാഹികളായ ഷൈൻ നെടിയിരിപ്പിൽ, ടി.ജി രതീഷ്, ലാൽ ഊണുങ്ങൽ, ഉണ്ണിമോൻ, നവീൻ മേലെടത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ സുരേഷ് ഇയ്യാനി, ശ്രീകുട്ടൻ, അനൂപ് പട്ടത്ത്, അംബിക ടീച്ചർ, ജ്യോതി ദാസ്, ജയരാമൻ, എ.വി സത്യരാജ്, ആഘോഷ് എന്നിവർ നേതൃത്വം നൽകി.