കടപ്പുറം: കടപ്പുറം ഗവ. വി.എച്ച്.എസ് സ്കൂളിലെ ഹയർസെക്കൻഡറി വി.എച്ച്.എസ്.ഇ, എൻ.എസ്.എസ് യൂണിറ്റുകൾ സംയുക്തമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കേരള പോലീസ് പോൾ ബ്ലഡ് പദ്ധതി എന്നിവയുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുനക്കക്കടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.പി ഫർഷാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.എം മുജീബ് അധ്യക്ഷത വഹിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് വേണ്ടി ഡോ. വിനു വിബിൻ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എൽ ശ്രീകല, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ കെ.ബി ബിവാഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിനി സതീഷ് എന്നിവർ സംസാരിച്ചു.