ഗുരുവായൂർ: ഗ്ലോബൽ എൻ.എസ്.എസിൻ്റെ ആഭിമുഖ്യത്തിൻ മമ്മിയൂർ സാന്ദീപനി മാതൃസദനത്തിലെ അമ്മമാർക്കായി കവി രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന ശ്രീ ശങ്കരാചാര്യർ രചിച്ച സൗന്ദര്യ ലഹരി സ്തോത്ര പഠനം സമാപിച്ചു. ദേവീ ഉപാസകയായ സരസ്വത്യബ സമാപനം ഉദ്ഘാടനം ചെയ്തു. ജി.എൻ.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി രാമചന്ദ്രൻ്റെ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കാക്കശ്ശേരി വിശിഷ്ടാതിഥിയായി. ജി.എൻ.എസ്.എസ്. ഭാരവാഹികളായ, മധു കെ നായർ, കെ മോഹനകൃഷ്ണൻ, കെ.ടി ശിവരാമൻ നായർ, ശ്രീധരൻ കുന്നത്ത്, ജി. എൻ.എസ്.എസ് മഹിള വിഭാഗം ജനനി ഭാരവാഹികളായ രാധ ശിവരാമൻ, ബീന രാമചന്ദ്രൻ, ഗീതവിനോദ്, പങ്കജ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീകുമാർ പി നായരുടെ നേതൃത്വത്തിൽ സമൂഹ ഭജനയും സൗമിനി ദേവിയുടെ ഭക്തിപ്രഭാഷണവും ഉണ്ടായി.