ഗുരുവായൂർ: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കേസിലെ മൂന്നാം പ്രതിയും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളുമായ ജംഇയ്യത്തുൽ ഇഹ് സാനിയ എന്ന സംഘടനയുടെ പ്രധാന പ്രവർത്തകനും വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശിയുമായ ഷാജുദ്ദീനെ (ഷാജു – 55) യാണ് കേസ് അന്വേഷിക്കുന്ന തൃശൂർ ക്രൈംബ്രാഞ്ച് പിടികൂടിയത്. ജൂലൈ 20ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിദേശത്ത് ജോലി ചെയ്‌തിരുന്ന ഷാജുദ്ദീൻ നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് നോട്ടിസ് പ്രകാരം വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെക്കുകയും പിടികൂടുകയും ചെയ്‌തത്. തെളിവെടുപ്പും തിരിച്ചറിയൽ പരേഡും പൂർത്തിയായി. പ്രതി ഇപ്പോൾ തൃശൂർ സബ് ജയിലിൽ റിമാൻഡിലാണ്.