Wednesday, August 6, 2025

അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ ചാവക്കാട് ഐ.സി.ഡി.എസ് ഓഫിസീലേക്ക് മാർച്ചും ധർണയും നടത്തി

ചാവക്കാട്: പോഷക ട്രാക്കർ അപാകത പരിഹരിക്കുക, ഓൺലൈൻ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഫോൺ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ചാവക്കാട് പ്രോജക്റ്റിന്റെ നേതൃത്വത്തിൽ ഐ.സി.ഡി.എസ് ഓഫിസീലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. പ്രിയ മനോഹരൻ അധ്യക്ഷത വഹിച്ചു. ബി.എച്ച് റിംഷി, രമണി സുരേന്ദ്രൻ, 

ഉഷ സുനീഷ്, ഗീതാദേവി, ഇന്ദിര വത്സൻ എന്നിവർ സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments