Wednesday, August 6, 2025

ഗുരുവായൂരിൽ ഡോ. സി കുഞ്ഞൻ രാജ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വേദ സംസ്കാര പഠന കേന്ദ്രത്തിന്റെയും തൃശൂർ വടക്കേമഠം ബ്രഹ്മസ്വം വേദഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോ. സി കുഞ്ഞൻ രാജ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുവായൂർ ചുമർചിത്ര പ0ന കേന്ദ്രം ചിത്രശാലാ ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ. സി.എം നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. ദേവസ്വം വേദ-സംസ്കാരപഠന കേന്ദ്രം ഡയറക്ടർ ഡോ.പി നാരായണൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. മുല്ലമംഗലം നാരായണൻ വേദ പ്രാർത്ഥന ചൊല്ലി. ഡോ. പാഴൂർ ദാമോദരൻ സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസിസ്റ്റന്റ് മാനേജർ കെ.ജി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments