Wednesday, August 6, 2025

പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച വയോധികന് 14 വർഷംകഠിന തടവ്

കുന്നംകുളം: പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച 64  വയസ്സുള്ള വയോധികന് 14 വർഷംകഠിന തടവും 55000 രൂപ പിഴയും ശിക്ഷ. കുന്നംകുളം കാട്ടകമ്പാൽ ചിറക്കൽ ഉമ്മറിനെയാണ് കുന്നംകുളം പോക്സോ ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. 2024 ൽ  ബൈക്കിൽ വന്ന് ശല്യം ചെയ്യുകയും കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാൻ ചെന്ന പെൺകുട്ടിയെ കടയിലുണ്ടായിരുന്ന പ്രതി ലൈംഗിക അതിക്രമം നടത്തുകയും സ്കൂളിലേക്ക് പോകുമ്പോൾ തടഞ്ഞുനിർത്തി ശല്യം ചെയ്യുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി കുന്നംകുളം പോലീസിൽ പരാതി നൽകി. തുടർന്ന് കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. കുന്നംകുളം സ്റ്റേഷനിലെ എ.എസ്.ഐ സൗദാമിനി എടുത്തമൊഴി പ്രകാരം ഇൻസ്പെക്ടർ ടി.കെ പോളി രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ അനൂപ് ആണ് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.എസ് ബിനോയ് ഹാജരായി. പ്രോസിക്യൂഷൻ സഹായത്തിനായി ഗ്രേഡ് സീനിയർ സി.പി.ഒ മിനിമോൾ ഹാജരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments