Wednesday, August 6, 2025

ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാരം  വാദനകലാനിധി പനമണ്ണ മനോഹരന്

 ഗുരുവായൂർ: ചിങ്ങ മഹോത്സവത്തിൽ നൽകപ്പെടുന്ന ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാരത്തിന് വാദ്യകലാനിധി പനമണ്ണ മനോഹരനെ തിരഞ്ഞെടുത്തതായി ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ തറവാട്ട് കൂട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 17 ചിങ്ങമഹോത്സവ ദിനത്തിൽ  ഗുരുവായൂർ കിഴക്കേ നടയിൽ വൈകീട്ട് മൂന്നിന് മഞ്ജുളാൽത്തറ മേളയ്ക്ക് ശേഷം നടക്കുന്ന സമാദരണ സദസ്സിൽ പുരസ്കാരം സമ്മാനിക്കും. ഗുരുവായൂർ  തെക്കൂട്ട് വേണുഗോപാൽ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള മേള പുരസ്കാരമാണിത്. 10,001രൂപയും  പ്രശസ്തിപത്രവും കീർത്തി ഫലകവും അടങ്ങുന്നതാണ്  പുരസ്കാരം. കുറുംകുഴൽ – നാഗസ്വര  വാദനരംഗത്ത് കഴിഞ്ഞ നാലുപതിറ്റാണ്ടോളമായി അതുല്യ പ്രതിഭകളോടൊപ്പം അരങ്ങുകൾ തന്റേതാക്കി  മുന്നേറുന്ന പ്രതിഭയാണ് പനമണ്ണ മനോഹരൻ. പത്മശ്രീ മട്ടന്നുർ ശങ്കരൻ കുട്ടി മാരാർ, പത്മശ്രീപെരുവനം കുട്ടൻ മാരാർ, കല്ലൂർ രാമൻ കുട്ടി മാരാർ, സദനം വാസുദേവൻ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദക്ഷൻ മാരാർ, ഗുരുവായൂർ ശിവരാമൻ, പെരിങ്ങോട് ചന്ദ്രൻ, കലാമണ്ഡലം ഉണ്ണിക്യഷ്ണൻ, ചേരാനെല്ലൂർ ശങ്കരൻക്കുട്ടി മാരാർ  തുടങ്ങി വാദ്യനിരയിലെ നീണ്ട പ്രതിഭകൾക്ക്  കഴിഞ്ഞ രണ്ടുപതിറ്റാണ്ടോളമായി വർഷം തോറും ഈ പുരസ്ക്കാരം  സമ്മാനിക്കുന്നത്.  ഭാരവാഹികളായ കെ.ടി ശിവരാമൻ നായർ ,രവിചങ്കത്ത് , അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ശ്രീധരൻ മാമ്പുഴ , ജയറാം ആലക്കൽ, ശശി കേനാടത്ത്, നിർമ്മല നായ്കത്ത്, ടി. ദാക്ഷായിണി, ഡോ. സോമസുന്ദരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments