ഗുരുവായൂർ: പേരകം സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിന്റെ 79-ാം ഊട്ടുതിരുനാളിന് കൊടിയേറി. വികാരി ഫാദർ വിൽസൺ കണ്ണനായ്ക്കൽ കൊടയേറ്റം നിർവഹിച്ചു. തിരുനാൾ കൺവീനർമാരായ സി.ടി സെബാസ്റ്റ്യൻ, സി.ആർ ഡൊമിനി, കൈക്കാരന്മാരായ സി.ആർ സണ്ണി, സി.ഒ സെബാസ്റ്റ്യൻ, എൻ.ഡി വിനോയ് എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് 15 ന് തിരുനാൾ ദിനത്തിൽ രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം എന്നിവക്ക് തൊയക്കാവ് സേക്രട്ട് ഹാർട്ട് പള്ളി വികാരി റവറൻ്റ് ഫാദർ സെബി കാഞ്ഞിരത്തിങ്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും നേർച്ച ഊട്ടും നടക്കും.