ഒരുമനയൂർ: ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ സമേതം പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫിലോമിന ടീച്ചർ അധ്യക്ഷ ആയി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി രവീന്ദ്രൻ, ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, എ.യു.പി.എസ്, എ.എം.എൽ.പി, എന്നീ സ്കൂളുകൾ പങ്കെടുത്തു. ചാവക്കാട് സിവിൽ excise ഓഫീസർ ധനുഷ് കൃഷ്ണൻ ക്ലാസെടുത്തു. കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. അധ്യാപകരായ ഷിജി വർഗീസ്, ഷിനി ഫ്ലവർ, സുബൈദ, സുസ്മിത, അർജുൻ രാംകുമാർ, സിൽന, തജ്‌രി, മുംതാസ്, സാജ് കിരൺ, ജെയിൻ, ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാസാഗർ, വാർഡ് മെബർമാർ പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് , ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാസാഗർ,ഹരിത കർമ സേന, ആശ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു.