ചാവക്കാട്: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.വി മധു ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ചാവക്കാട് ജില്ല പ്രസിഡൻറ് പ്രശാന്തിനും ജോയിന്റ് സെക്രട്ടറി പോൾ ജോബിനും മെമ്പർഷിപ്പ് നൽകിക്കൊണ്ട് വിദ്യാഭ്യാസ ജില്ല തല ഉദ്ഘാടനം നിർവഹിച്ചു. ജില്ല സെക്രട്ടറി സി.സി പെറ്റർ, ജില്ല ട്രഷറര്‍ കെ.ആർ മണികണ്ഠൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ആർ ഉണ്ണികൃഷ്ണൻ, എം.വി വിനീഷ്, ഇ.സി രാഗേഷ് എന്നിവർ പങ്കെടുത്തു.