ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പി.ഡി.പി, പി.സി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. പി.ഡി.പി മണ്ഡലം സെക്രട്ടറി വി.എച്ച് കരീം, വൈസ് പ്രസിഡന്റ് ഫിറോസ് പാലക്കൽ, ജോയിന്റ് സെക്രട്ടറി അക്ബർ റഹ്മാൻ, സംസ്ഥാന കൺസിൽ അംഗം കബീർ മൗലവി, കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കാദർ ഹാജി, റസാക്ക് സാഗർ, ഹൈദ്രോസ് ബ്ലാങ്ങാട്, നൗഷാദ്, കടപ്പുറം പി.സി.എഫ് മണ്ഡലം ട്രഷറർ ഷബീർ അകലാട്, പ്രതിനിധി ആർ.എം കെബീർ, സിദ്ധിക്ക് അമ്പാല, കാദർഷാ ആശുപത്രിപടി, റസാക്ക് തൊട്ടാപ്പ്, കരീം കാജാ, ഇർഷാദ് ജിലാനി എന്നിവർ പങ്കെടുത്തു.