ചാവക്കാട്: ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും സംഘടിപ്പിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ എ.യു മനോജ് ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. അബുദാബി യൂണിവേഴ്സിറ്റി ഫിനാൻസ് മാനേജർ മുഹമ്മദ് ഫാറൂഖ്, ദുബായ് അൽ ജാഫൻ എം.ഡി.എം.എച്ച് ജമാൽ എന്നിവർ മുഖ്യാഥിതികളായി. കൺസോൾ യു.എ.ഇ. കോർഡിനേറ്റർ മുബാറക്ക് ഇംബാർക്ക്, ട്രസ്റ്റി എം.കെ നൗഷാദ് അലി, ഒമാൻ ചാപ്റ്റർ വെൽഫയർ കോർഡിനേറ്റർ അബ്ദുൾ അസീസ്, സെക്രട്ടറി ആഷിക് പാലയൂർ, അബുദാബി ചാപ്റ്റർ പ്രതിനിധി ഡോ.യൂസഫ് കരിക്കയിൽ, ദുബായ് ചാപ്റ്റർ പ്രതിനിധികളായ ഗഫൂർ ചീനൻ, പി.വി അലാവുദ്ദീൻ, ദുബായ് ചാപ്റ്റർ പ്രതിനിധി മുസ്തഫ എന്നിവർ സംസാരിച്ചു. ഒമാൻ ചാപ്റ്റർ മാസം തോറും നൽകി വരുന്ന ഡയാലിസിസ് ഫണ്ട് പ്രതിനിധി പി.കെ നസീർ കൈമാറിയത് കൺസോളിന് വേണ്ടി ഉദ്ഘാടകൻ ഏറ്റുവാങ്ങി. അസോസിയേറ്റ് മെമ്പർ ടി.പി അബ്ദുൾ കരീം നൽകിയ മാസ ഫണ്ട് ഡോ. യൂസഫ് കരിക്കയിൽ ഏറ്റുവാങ്ങി. വി.എം സുകുമാരൻ, സി.എം ജനീഷ്, ആർ.വി കമറുദ്ദീൻ, സ്റ്റാഫ് അംഗങ്ങളായ ഫെബിജ സുബൈർ, സൈനബ ബഷീർ, സൗജത്ത് നിയാസ് അസോസിയേറ്റ് മെമ്പർ ഇസ്മയിൽ, അനീഷ് പാലയൂർ നേതൃത്വം നൽകി. കൺസോൾ സെക്രട്ടറി കെ ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.