ഗുരുവായൂർ: മനുഷ്യൻ്റെ ഏത് ഭൗതീകമായ വളർച്ചയും ധാർമ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കുമ്പോൾ മാത്രമാണ് സമൂഹത്തിൽ സമാധാനം പുലരുന്നതെന്ന് സ്വാമി സന്മയാനന്ദ സരസ്വതി പറഞ്ഞു. ഗുരുവായൂരിൽ സായി സഞ്ജീവനിയുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഏകദിന പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയും ഭൗതീകതയും എതിർ ദിശകളിൽ സഞ്ചരിക്കേണ്ടവയല്ലെന്നും പരസ്പര പൂരകമാകുമ്പോൾ മാത്രമാണ് പൂർണ്ണ വികാസമാകുകയുള്ളൂ. അദ്ദേഹം കുട്ടി ചേർത്തു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ വിദ്യാധരൻ, ഐ.പി രാമചന്ദ്രൻ, രവി തോലത്ത്, അരുൺ സി നമ്പ്യാർ, സബിത രഞ്ജിത്ത്, സതീഷ് ഗുരുവായൂർ എന്നിവർ സംസാരിച്ചു. അഡ്വ.സജു രവീന്ദ്രൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.