ഗുരുവായൂർ: കാട്ടുപന്നി ശല്യം നേരിടാൻ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ തൈക്കാട് മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. പെരുമ്പായിപടി എ.എം.എൽ.പി സ്കൂളിൽ നടന്ന മേഖല കൺവെൻഷൻ കിസാൻ സഭ ജില്ല കമ്മിറ്റി അംഗം ഷാജി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൈക്കാട് ലോക്കൽ സെക്രട്ടറി എ.എം ഷഫീർ അധ്യക്ഷത വഹിച്ചു. കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ ജില്ല കമ്മിറ്റി അംഗം പി.എസ് ജയൻ കർഷകൻ പ്രതാപ് കേശവന് മെമ്പർഷിപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു. മേഖല ഭാരവാഹികളായി സെക്രട്ടറി – പി.ആർ വിനയൻ, പ്രസിഡന്റ് – മുഹമ്മദ് കുഞ്ഞി എന്നിവരെയും തെരഞ്ഞെടുത്തു.